Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടി.കെ.സനീഷിനു മണപ്പുറം മിന്നലെ ഫിലിം മീഡിയ പുരസ്കാരം

TK-Saneesh ടി.കെ.സനീഷ്

കൊച്ചി∙ മനോരമ ന്യൂസിലെ ടി.കെ.സനീഷിനു മണപ്പുറം മിന്നലെ ഫിലിം മീഡിയയുടെ മികച്ച ആക്ഷേപ ഹാസ്യ പരിപാടിക്കുള്ള പുരസ്കാരം. തിരുവാ, എതിർവാ പരിപാടിക്കാണു പുരസ്കാരം. ഇന്ദ്രൻസ്, സീമ ജി.നായർ എന്നിവർക്കു മികച്ച അഭിനേതാക്കൾക്കുള്ള പുരസ്കാരം ലഭിച്ചു.

സിനിമ, ടിവി മേഖലകളിൽ പുരസ്കാരം നേടിയ മറ്റുള്ളവർ: ഹനീഫ അദാനി (നവാഗത സംവിധായകൻ),കെ.കെ.രാജീവ് (തിരക്കഥാകൃത്ത്), ജോർജ് മുണ്ടക്കൽ (ചിത്രസംയോജകൻ), സിജി ഉണ്ണികൃഷ്ണൻ (വാർത്താ അവതാരക), കെ.ആർ.ഗോപീകൃഷ്ണൻ (വാർത്താ അവതാരകൻ), അനീഷ് (അഭിമുഖം), സിന്ധു ബിജു (റേഡിയോ ജോക്കി).

ബിസിനസ് രംഗത്തു പുരസ്കാരം നേടിയവർ: മിനി സാജൻ വർഗീസ്, ഷബാന ഫൈസൽ, വി.സി.പ്രവീൺ, സന്തോഷ് ടി. കുരുവിള, വി.എ.അജ്മൽ, ജോൺസൺ തങ്കച്ചൻ, കെ.കെ.വി.എസ്.രാജു, ബാബു പണിക്കർ.

ക്രൗൺ പ്ലാസയിൽ 20–നു ആറിനു നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. ഫാഷൻ ഫെസ്റ്റിവലിൽ പ്രമുഖ മോഡലുകൾ പങ്കെടുക്കുമെന്നും അവാർഡ് കമ്മിറ്റി ചെയർമാൻ അജിത് രവി, അംഗങ്ങളായ റോയ് മണപ്പിള്ളിൽ, സലാം ബാപ്പു എന്നിവർ അറിയിച്ചു.