Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

Wind | Sea | Representational image

തിരുവനന്തപുരം ∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽനിന്നു മണിക്കൂറിൽ 35 മുതൽ 60 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കുവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ അറബിക്കടലിന്റെ മധ്യം, തെക്കുപടിഞ്ഞാറ്, വടക്കു ഭാഗങ്ങളിൽ കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ അകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.