Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘രാമായണം കത്തിക്കണമെന്നു പറഞ്ഞവരുടെ പിൻഗാമികൾ ഇപ്പോൾ പഠിപ്പിക്കണമെന്ന് പറയുന്നു’

akkitham-interview

കോഴിക്കോട്∙ അരനൂറ്റാണ്ടിനു മുൻപ് ഒരു മഹാസാഹിത്യകാരൻ രാമായണം കത്തിക്കണമെന്നു വിളിച്ചു പറഞ്ഞപ്പോൾ ഇന്ന് അയാളുടെ പിൻഗാമികൾ രാമായണം ജനങ്ങളെ പഠിപ്പിക്കണമെന്നാണു പറയുന്നതെന്ന് മഹാകവി അക്കിത്തം. ഭാരതീയ കമ്യൂണിസത്തിന്റെ ആണിവേര് ഋഗ്വേദമാണ്. കെ.ദാമോദരനെപ്പോലെ ചിലർ അത്തരത്തിൽ ചിന്തിച്ചവരാണ്.

എന്നാൽ, അവരുടെ പിൻഗാമികൾ കഴിയുന്നിടത്തോളം ഈ സംസ്കൃതിയെ അവഹേളിക്കാനാണു ശ്രമിച്ചതെന്നും അക്കിത്തം പറഞ്ഞു. ബാലഗോകുലം സംസ്ഥാന വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എം.എ.കൃഷ്ണൻ നവതിയാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.