Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അമ്മ’യിലെ ആശങ്ക ധർമത്തിനൊപ്പം നിൽക്കണോ എന്നത്: ജോയ് മാത്യു

Joy Mathew

കോഴിക്കോട് ∙ ‍ധർമത്തിന്റെ കൂടെ നിൽക്കണോ അധർമത്തിന്റെ കൂടെ നിൽക്കണോ എന്നതാണ് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ഇന്നുള്ള വലിയ പ്രശ്നമെന്നു ചലച്ചിത്രതാരം ജോയ് മാത്യു. ധർമത്തിന്റെ പക്ഷത്തു നിന്നാൽ നഷ്ടങ്ങൾ വലുതാണ്. സംഘടനയിൽ ബാക്കിയുള്ള 99 ശതമാനം പേരും തന്നെ വേണ്ടെന്നുവെയ്ക്കും. സത്യത്തിന്റെ കൂടെ നിൽക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തിയാണ് എത്ര പണത്തേക്കാളും പദവിയേക്കാളും വലുത് എന്നാണ് കരുതുന്നതെന്നും ജോയ് മാത്യു പറഞ്ഞു.

രാമായണം എല്ലാവർക്കും എല്ലാ മാസവും വായിക്കാവുന്നതാണ്. ഹിന്ദുക്കൾ തട്ടിക്കൊണ്ടുപോവുമല്ലോ എന്നു ഭയന്ന് കർക്കടകത്തിൽ രാമായണം വായിച്ചുകളയാം എന്നാണ് ചിലർ കരുതുന്നത്. ആരോടെങ്കിലും മൽസരിച്ചു ജയിക്കാൻ വേണ്ടിയാവരുത് രാമായണമാസം ആചരിക്കുന്നത്. രാമായണം ആചരിക്കുന്നതുപോലെ റംസാൻമാസം ആചരിക്കാനും എല്ലാവരും തയാറാവണമെന്നും ജോയ് മാത്യു പറഞ്ഞു. കോഴിക്കോട്ട് ബാലഗോകുലത്തിന്റെ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

related stories