Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോയമ്പത്തൂർ കോളജ് ദുരന്തം: 10 കാര്യങ്ങൾ ഓർക്കണമെന്ന് മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി
coimbatore-disaster

കോയമ്പത്തൂർ കോളജിൽ ദുരന്തനിവാരണ പരിശീലനത്തിനിടെ വിദ്യാർഥിനി മരിക്കാനിടയായ സാഹചര്യത്തിൽ ഐക്യരാഷ്ട്ര സംഘടന ദുരന്തനിവാരണവിഭാഗം മേധാവി മുരളി തുമ്മാരുകുടി എഴുതുന്നു. 

ദുരന്തനിവാരണപരിശീലനം സംഘടിപ്പിക്കുന്നതിനു മുൻപ് ഓർക്കാൻ 10 കാര്യങ്ങൾ

1. പരിശീലനത്തിന്റെ തോത് ആദ്യം നിശ്ചയിക്കണം. സ്ഥാപനത്തിലുള്ളവർക്കാണോ, സംയുക്തപരിശീലനമാണോ, സർക്കാർ തലത്തിലാണോ തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കണം. 

2. ആരൊക്കെയാണ് പരിശീലനത്തിനുള്ളത്, എന്താണ് പരിശീലനലക്ഷ്യം എന്നു നിശ്ചയിക്കണം. 

3. പരിശീലനം എവിടെ എന്നു നിശ്ചയിക്കണം 

4. പരിശീലനം നൽകാനുള്ളവരെ തീരുമാനിക്കണം

5. പരിശീലനം നൽകുന്നവരിൽ ഭിന്നശേഷിക്കാരുണ്ടെങ്കിൽ അവർക്കുള്ള സൗകര്യങ്ങൾ

6. പരിശീലനത്തെക്കുറിച്ചുള്ള കൃത്യമായ അറിവ്. ഉദാഹരണത്തിന് തീയണക്കാനുള്ള പരിശീലനമുണ്ടെങ്കിൽ യഥാർഥത്തിൽ തീ കത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന ബോധ്യം

7. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കുള്ള മുന്നറിയിപ്പ്

8. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കുള്ള മുൻകൂർ പരിശീലനം. അവരുടെ ചുമതലകൾ ബോധ്യപ്പെടുത്തൽ. 

9. പരിശീലനസ്ഥലത്ത് പ്രാഥമിക സുരക്ഷാ, ശുശ്രൂഷാസംവിധാനങ്ങൾ ഒരുക്കൽ. 

10. പരിശീലനത്തിന്റെ പേരിൽ അപകടങ്ങളുണ്ടാകരുത്. ജീവൻരക്ഷാസംവിധാനങ്ങൾ നിർബന്ധം. 

related stories