Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റെ ഉപദേശം യൂറോപ്യൻ യൂണിയനെതിരെ കേസ് കൊടുക്കാൻ: തെരേസ മേ

theresa-may തെരേസ മേ.

ലണ്ടൻ∙ ബ്രെക്സിറ്റിന്റെ പേരിൽ യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്തുന്നതിനു പകരം നിയമനടപടി സ്വീകരിക്കാനായിരുന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ ഉപദേശിച്ചതെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. പ്രസിഡന്റിന്റെ നിർദേശത്തെ ഇപ്പോഴും ചിരിച്ചു തള്ളിയ പ്രധാനമന്ത്രി ബ്രെക്സിറ്റിനായുള്ള ഫലപ്രദമായ ചർച്ചകളുമായി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി.

ബ്രെക്സിറ്റ് നടപ്പാക്കേണ്ടതെങ്ങനെയന്നു തെരേസ മേയ്ക്ക് താൻ ഉപദേശം നൽകിയിരുന്നെന്നും എന്നാൽ അവർ അതു സ്വീകരിച്ചില്ലെന്നും കഴിഞ്ഞദിവസം ഇരുവരും ചേർന്നു നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ചു ബിബിസിയിലെ ആൻഡ്രൂ മർ ഷോയിൽ പ്രതികരിക്കവേയാണു ട്രംപിന്റെ ഉപദേശം എന്തായിരുന്നു എന്നു തെരേസ മേയ് തുറന്നു പറഞ്ഞത്.

ഇതിനിടെ, എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചു ട്രംപും തുറന്നു പറച്ചിലുമായി രംഗത്തെത്തി. ബ്രെക്സിറ്റ് നടപടികളും ചർച്ചയും സങ്കീർണമായ പ്രക്രിയയാണെന്നു രാജ്ഞി അഭിപ്രായപ്പെട്ടതായി ട്രംപ് വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.