Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈ നഗരത്തിൽ ഇക്കൊല്ലം കൊന്നൊടുക്കിയത് രണ്ടുലക്ഷം എലികളെ

Rat

മുംബൈ ∙ ജനുവരി മുതൽ ജൂൺ വരെ നഗരത്തിൽ രണ്ടു ലക്ഷം എലികളെ കൊന്നൊടുക്കിയെന്ന് ബിഎംസി. ഗോവണ്ടി, മാൻഖുർദ് മേഖലകൾ ഉൾപ്പെടുന്ന എം-ഈസ്റ്റ് വാർഡിൽ നിന്നാണ് ഏറ്റവും കൂടുതൽ എലികളെ പിടികൂടിയത്-32,000. 

ഇ-വാർഡിൽ (ബൈക്കുള) നിന്ന് 23,762 എൻ-വാർഡിൽ (ഘാട്‌കോപ്പർ) നിന്ന് 23,685 എലികളെ വീതം കൊന്നൊടുക്കി. ഭക്ഷണാവശിഷ്ടങ്ങൾ പുറത്ത് ഉപേക്ഷിക്കുന്ന ഇടങ്ങളിലാണ് എലികളെ കൂടുതലായി കണ്ടെത്തിയത്. എലിനശീകരണത്തിന് ജനങ്ങളുടെ സഹകരണം കൂടി ആവശ്യമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.