Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമരത്തിനിടെ കല്ലേറ്: ലോറി ക്ലീനറുടെ മരണത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസ്

Truck - Lorry - Transport Representative Image

പാലക്കാട്∙ ലോറി സമരത്തിനിടെ പ്രതിഷേധക്കാരുടെ കല്ലേറിൽ ലോറി ക്ലീനർ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു. മരിച്ച മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയ്ക്കു സംഭവത്തിനു ശേഷം വിദഗ്ധ ചികിത്സ ലഭ്യമാക്കിയോ എന്ന കാര്യം പരിശോധിച്ചു പാലക്കാട് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു.

ബാഷയുടെ ആശ്രിതർക്ക് അടിയന്തര നഷ്ടപരിഹാരം നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദവിവരം ജില്ലാ കലക്ടർ കമ്മിഷനെ അറിയിക്കണം. മരണത്തിന് ഉത്തരവാദികളായവരെയെല്ലാം നിയമത്തിന് മുന്നിലെത്തിക്കുന്നതിന് സ്വീകരിച്ച മാർഗങ്ങൾ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിലുണ്ടാകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

റിപ്പോർട്ടുകൾ മൂന്നാഴ്ചയ്ക്കകം ലഭ്യമാക്കണം. കേസ് പാലക്കാട് സിറ്റിങ്ങിൽ പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ റിജിസ്റ്റർ ചെയ്ത കേസിലാണു നടപടി.