Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവിധ പദ്ധതികൾക്കായി ഗവ.മെഡിക്കൽ കോളജുകൾക്ക് 18.56 കോടി രൂപയുടെ ഭരണാനുമതി

medical-college-thiruvananthapuram തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ പ്രവേശന കവാടം (ഫയൽ ചിത്രം)

തിരുവനന്തപുരം ∙ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, എറണാകുളം ഗവ. മെഡിക്കൽ കോളജുകളുടെ വിവിധ പദ്ധതികൾക്കായി 18.56 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി കെ.കെ. ശൈലജ.

തിരുവനന്തപുരം മെഡിക്കൽ കോളജിന് 5.50 കോടി രൂപ, ആലപ്പഴ മെഡിക്കൽ കോളജിന് 3.50 കോടി രൂപ, കോട്ടയം മെഡിക്കൽ കോളജിന് 3.56 കോടി രൂപ, കോഴിക്കോട് മെഡിക്കൽ കോളജിന് 5.50 കോടി രൂപ, എറണാകുളം മെഡിക്കൽ കോളജിന് 50 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിനും ഉന്നത ശ്രേണിയിലുള്ള മെഡിക്കൽ ഉപകരണങ്ങളുടേയും മറ്റും വാർഷിക അറ്റകുറ്റപ്പണിക്കുമാണു തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.