Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാം അറിയാൻ താൻ ദൈവമല്ല; അൽവാർ സംഭവത്തിൽ വസുന്ധര രാജെ

Vasundhara Raje വസുന്ധര രാജെ

ജയ്പുർ∙ ആൾകൂട്ട കൊലപാതകങ്ങൾ ഒരു സംസ്ഥാനത്തു മാത്രം നടക്കുന്ന അസാധാരണ കാര്യമല്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ. അൽവാറിൽ റക്ബർ ഖാനെന്ന യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്നതു സംബന്ധിച്ച് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ബിജെപി മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തിന്റെ ഓരോ മൂലയിലും നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് അറിയാൻ താൻ ദൈവമല്ലെന്നും വസുന്ധര രാജെ പറഞ്ഞു.

‘മാന്യമായ തൊഴിൽ ലഭിക്കാത്തതിന്റെ അമർഷം മൂലമുണ്ടാകുന്ന നിസ്സഹായതയാണ് പലപ്പോഴും ആൾക്കൂട്ട മർദനങ്ങളുടെ കാരണം. ഇത് എല്ലാ വിഭാഗം മനുഷ്യരിലും ഉള്ളതാണ്. ഒരു സംസ്ഥാനത്തെ ആളുകളിൽ മാത്രം കാണുന്നതല്ല.’– രാജെ പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രിയുടെ പ്രതികരണത്തെ തള്ളി ബിജെപി എംപിയും സംസ്ഥാനത്തെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന ഹരീഷ് മീന രംഗത്തു വന്നു. ആൾകൂട്ട കൊലപാതകങ്ങൾ പോലുള്ള ഗുരുതര പ്രശ്നങ്ങൾ സർക്കാർ എപ്പോഴും ലാഘവത്തോടെയാണ് കണ്ടിരുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. സർക്കാരിന്റെ ജാഗ്രത കുറവാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനുള്ള കാരണമെന്നും ഹരീഷ് മീന പറഞ്ഞു.