Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനത്താവളങ്ങൾ ബന്ധപ്പെടുത്തി കെഎസ്ആർടിസിയുടെ സ്പെഷൽ സർവീസുകൾ

തിരുവനന്തപുരം∙ നെടുമ്പാശേരി വിമാനത്താവളം അടച്ചതിനാൽ അവിടെനിന്നു പോകുന്ന എല്ലാ വിമാനങ്ങളും തിരുവനന്തപുരത്തുനിന്നായിരിക്കും പുറപ്പെടുക എന്ന് വിമാനത്താവള അധികൃതർ അറിയിച്ച സാഹചര്യത്തിൽ വിമാന യാത്രക്കാരുടെ സൗകര്യാർഥം കെഎസ്ആർടിസി തിരുവനന്തപുരത്തുനിന്ന് നെടുമ്പാശേരി എയർപോർട്ടിലേക്കും തിരിച്ചുമുള്ള സ്പെഷൽ സർവീസുകൾ ആരംഭിച്ചു.

തിരുവനന്തപുരം, നെടുമ്പാശേരി എയർപോർട്ട് അധികൃതരും തിരുവനന്തപുരം, എറണാകുളം കെഎസ്ആർടിസി മേഖലാ അധികൃതരും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണു സർവീസുകൾ ക്രമീകരിച്ച് അയയ്ക്കുന്നത്.

എയർപോർട്ട് പ്രവർത്തനങ്ങൾ സാധാരണനിലയിൽ ആകുന്നതുവരെ ഈ സർവീസുകൾ തുടരുന്നതാണെന്നും ആവശ്യമെങ്കിൽ അധിക സർവീസുകൾ അയയ്ക്കുമെന്നും കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി ഐപിഎസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മേഖല എക്സിക്യൂട്ടീവ് ഡയറക്ടർമാർക്കും ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫിസർമാർക്കും യൂണിറ്റ് ഓഫിസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

related stories