Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴയിൽ ദുരന്ത നിവാരണ സേനയുടെ അ‍ഞ്ച് സംഘം; രക്ഷാപ്രവർത്തനം ഉടൻ

alappuzha-boat-3 രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാനായി കൊണ്ടുപോകുന്ന വള്ളം.

ആലപ്പുഴ∙ ജില്ലയിലെത്തിയ ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ചു സംഘങ്ങളെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചു. രണ്ടു സംഘങ്ങളെ ചെങ്ങന്നൂരിലും ഓരോ സംഘത്തെ വീതം രാമങ്കരി, മുട്ടാർ, പുളിങ്കുന്ന് ഭാഗങ്ങളിലേക്കുമാണു നിയോഗിച്ചിട്ടുള്ളത്. ഇവർ ഉടൻ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങും.

Read more: Kerala Floods

അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ തകഴി പാലത്തിനു കിഴക്കുഭാഗത്തു വലിയ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. വള്ളത്തിലാണ് ഈ ഭാഗത്തുനിന്നു ജനങ്ങൾ പുറത്തുകടക്കുന്നത്. കെഎസ്ആർടിസി ബസ് സർവീസ് ഇല്ലാത്തതിനാൽ ഒരു സ്വകാര്യ ബസ് ആണ് ഇവിടെ നിലവിൽ എടത്വയിൽ നിന്നുള്ളവരെ തകഴി വരെ എത്താൻ സഹായിക്കുന്നത്. എടത്വ ഡിപ്പോയിൽ നിന്നുള്ള  കെഎസ്ആർടിസി സർവീസ് പൂർണമായി നിർത്തിവെച്ചു.

related stories