Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളപ്പൊക്കം; കുട്ടനാട്ടിൽ രണ്ട് സബ് സ്റ്റേഷനുകൾ ഓഫ് ചെയ്തു

Alappuzha Floods

ആലപ്പുഴ ∙ കുട്ടനാട്ടിലെ എടത്വ 110 കെവി സബ് സ്റ്റേഷനും കുട്ടനാട് 66 കെവി സബ് സ്റ്റേഷനും വെള്ളപ്പൊക്കം മൂലം ഓഫ് ചെയ്തു. മങ്കൊമ്പ്, കിടങ്ങറ, കൈനകരി, ചമ്പക്കുളം, എടത്വ എന്നീ സെക്‌ഷൻ ഓഫിസുകളിൽ വെള്ളം കയറി വൈദ്യുതി വിതരണം പൂർണമായും തടസപ്പെട്ടതിനാൽ ഈ ഓഫിസുകളുടെ പ്രവർത്തനം നിലച്ചു.

അമ്പലപ്പുഴ, പുന്നപ്ര, തകഴി, ആലപ്പുഴ നോർത്ത്, ആലപ്പുഴ ടൗൺ, ആലപ്പുഴ സൗത്ത് എന്നീ സെക്‌ഷനുകളിലായി 131 ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്തതായി ആലപ്പുഴ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

related stories