Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്ഷാപ്രവർത്തകർ കരുതലിൻ കരം നീട്ടി; ഹെലികോപ്ടറിൽ രക്ഷിച്ച പെൺകുട്ടിക്കു സുഖപ്രസവം

Indian-Navy-Pregnant-Lady സജിതയും കുഞ്ഞും ആശുപത്രിയിൽ: ട്വിറ്റർ ചിത്രം

കൊച്ചി∙ വെള്ളത്താൽ ചുറ്റപ്പെട്ട വീട്ടിൽനിന്നു നാവികസേന രക്ഷപ്പെടുത്തിയ ഗർഭിണിക്കു സുഖപ്രസവം. ആലുവയിൽ നാവികസേനയുടെ ഓപ്പറേഷൻ മദദിന്റെ ഭാഗമായിട്ടായിരുന്നു രക്ഷാപ്രവർത്തനം. ഡോക്ടറെ താഴേക്കിറക്കിയ ശേഷം യുവതിയെ പരിശോധിച്ചാണു ഹെലികോപ്റ്ററിലേക്കു കയറ്റിയത്.

Pregnant Lady-Indian Navy സജിതയും കുഞ്ഞും ആശുപത്രിയിൽ. നേവി പങ്കുവച്ച ചിത്രം.

യുവതിയുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടായതിനെത്തുടർന്നാണു ഡോക്ടറെ എത്തിച്ചത്. എന്നാൽ തികഞ്ഞ മനഃസംയമനത്തോടെ സജിത ജെബീൽ എന്ന ഇരുപത്തിയഞ്ചുകാരി നേവിയുടെ രക്ഷാപ്രവർത്തനത്തിൽ സഹകരിച്ചു. നിറവയറുമായി ഹെലികോപ്ടറിലേക്ക് ഉയരുന്ന സജിതയുടെ വിഡിയോയും നാവികസേന പുറത്തുവിട്ടു.

നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കപ്പുറം വൈകാതെ ആശുപത്രിയിലെത്തിയ സജിത ഒരു ആൺകുഞ്ഞിനു ജന്മം നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഇരുവരുടെയും ചിത്രങ്ങളും നാവിക സേന ട്വിറ്ററിൽ പങ്കുവച്ചു. ക്യാപ്റ്റൻ വിജയ് വർമയായിരുന്നു ഈ ഓപറേഷന്റെ പൈലറ്റ് ഇൻ കമാൻഡ്.

related stories