Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: പ്രധാനമന്ത്രിയിൽനിന്ന് ഉദാരത പ്രതീക്ഷിക്കുന്നെന്ന് യച്ചൂരി

Sitaram-Yechury

ന്യൂഡൽഹി ∙ കേരളത്തിലെ പ്രളയക്കെടുതി ഒരു സംസ്ഥാനത്തിന്റേതു മാത്രമല്ല, രാജ്യത്തിന്റേതു തന്നെയെന്നു കരുതിയുള്ള നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു. കേരളം സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ഥിതിയുടെ ഭീകരാവസ്ഥ നേരിട്ടു മനസ്സിലാക്കി തുടർനടപടികൾ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

കേരളത്തിലുണ്ടായ പ്രകൃതിദുരന്തം മൂലമുള്ള നാശനഷ്ടങ്ങൾ തുടരുകയാണ്. ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള മരണസംഖ്യയേക്കാൾ എത്രയോ അധികമാണ് സംഭവിച്ചതെന്നു പിന്നീടു മാത്രമേ മനസ്സിലാവൂ. ദുരിതാശ്വാസ പാക്കേജ് സംബന്ധിച്ച് കേന്ദ്രത്തിന്റെ ഉദാര സമീപനമുണ്ടാവണം. ആവശ്യമായ തോതിൽ കേന്ദ്ര േസനയെ ലഭ്യമാക്കണം.

ഇപ്പോഴത്തെ പ്രതിസന്ധിക്കുശേഷം പുനരധിവാസത്തിനും പകർച്ചവ്യാധികൾ തടയാനുള്ള നടപടികൾക്കും കേന്ദ്രത്തിന്റെ ശക്തമായ ൈകത്താങ്ങു കൂടിയേ തീരൂ. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് മനുഷ്യത്വം നിറഞ്ഞ ഉദാരമനസ്കതയാണ് ജനം പ്രതീക്ഷിക്കുന്നതെന്നും യച്ചൂരി പറഞ്ഞു.

related stories