Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൾഫിലേക്കു പോകുന്നവരിൽനിന്ന് അമിത ചാർജ്: വിമാന കമ്പനികളുടെ നീക്കം അവസാനിപ്പിക്കുമെന്ന് കേന്ദ്രം

Nedumbassery Airport

കൊച്ചി∙ നെടുമ്പാശേരി വിമാനത്താവളം അടച്ചതിനാല്‍ മറ്റു വിമാനത്താവളങ്ങള്‍ വഴി ഗള്‍ഫ് നാടുകളിലേക്കു പോകുന്നവരില്‍നിന്നു വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കുമെന്നു സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. കൊച്ചി അടച്ചതിനാല്‍ ബെംഗളൂരുവില്‍നിന്നും മറ്റും ഗള്‍ഫിലേക്ക് അമിത ചാര്‍ജ് ഈടാക്കുന്ന കാര്യം മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കൊച്ചി വിമാനത്താവളം അടയ്ക്കുന്നതിനു മുമ്പുള്ള നിരക്കേ ഈടാക്കാവൂ എന്നു വിമാന കമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.