Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കെടുതി: ബാങ്കിങ് റിക്രൂട്ട്മെന്റ് പരീക്ഷ മാറ്റാതെ ഐബിപിഎസ്

exam പ്രതീകാത്മക ചിത്രം

മലപ്പറം∙ കേരളം പ്രളയക്കെടുതിയിൽ മുങ്ങിയിരിക്കെ, കേരള ഗ്രാമീൺ ബാങ്ക് (കെജിബി) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള ബാങ്കിങ് റിക്രൂട്ട്മെന്റ് പരീക്ഷകളുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സനേൽ സിലക്‌ഷൻ (ഐബിപിഎസ്) മുന്നോട്ട്. രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിലേക്കുള്ള ഓഫിസർ, ഓഫിസ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള പരീക്ഷകളാണു നടക്കുന്നത്. 

ഓഫിസ് അസിസ്റ്റന്റ് പരീക്ഷ ഇന്നലെയും ഇന്നുമായി നടക്കുകയാണ്. പ്രളയം പരിഗണിച്ചു പരീക്ഷ മാറ്റിവയ്ക്കണമെന്നു മൂന്നുതവണ ആവശ്യപ്പെട്ടിരുന്നതായി കെജിബി അധികൃതർ പറഞ്ഞു. 11, 12 തീയതികളിലാണു ഓഫിസർ തസ്തികയിലേക്കുള്ള പരീക്ഷ നടന്നത്. ഓഫിസ് അസിസ്റ്റന്റ് പരീക്ഷ മാറ്റണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ എറണാകുളം ജില്ലയിലെ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്, ശ്രീനാരായണമംഗലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എന്നീ കേന്ദ്രങ്ങളിലെ പരീക്ഷ മാത്രം റദ്ദാക്കി. ഈ കേന്ദ്രങ്ങളിലുള്ളവർക്കു വീണ്ടും പരീക്ഷയുണ്ടാകുമോ എന്നും വ്യക്തമല്ല. 16ന് റിസർവ് ബാങ്ക് ഒഴിവുകളിലേക്കുള്ള പരീക്ഷയും ഐബിപിഎസ് നടത്തിയിരുന്നു. ഈ പരീക്ഷകൾക്കെല്ലാം എല്ലാ ജില്ലകളിലും കേന്ദ്രങ്ങളുമുണ്ട്.

related stories