Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടക ആർടിസി കോഴിക്കോട്, പാലക്കാട് സര്‍വീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചു

Karnataka RTC Bus

ബെംഗളൂരു∙ കർണാടക ആർടിസി കോഴിക്കോട് ഭാഗത്തേക്കു നിർത്തിവച്ചിരുന്ന ബസ് സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചു. ഇന്നു രാത്രി എട്ടിനും 10.30നും ഇടയിൽ അ‍ഞ്ചു ബസുകളാണ് ബെംഗളൂരുവിൽനിന്നു പുറപ്പെടുക. വൈകിട്ട് അഞ്ച് മുതൽ രാത്രി 10 വരെ സേലം വഴി പാലക്കാട്ടേക്ക് ആറു സർവീസുകളുമുണ്ടാകും. 

ബസുകളിലെല്ലാം ആവശ്യത്തിനു ടിക്കറ്റുകൾ ലഭ്യമാണ്. പാലക്കാട്, കോഴിക്കോട് ഒഴികെ കേരളത്തിലേക്കുള്ള മറ്റു സർവീസുകളെല്ലാം റദ്ദാക്കിയതായും കർണാടക ആർടിസി അറിയിച്ചു. ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ള ട്രെയിൻ ഗതാഗതവും താറുമാറായി തുടരുകയാണ്. യശ്വന്ത്പുർ–കണ്ണൂർ(16526–27), ബെംഗളൂരു – കണ്ണൂർ \ കാർവാർ (16511–13), ബെംഗളൂരു – കന്യാകുമാരി (16525 – 26) ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ബെംഗളൂരു – എറണാകുളം ഇന്റർസിറ്റി (12677–78) കോയമ്പത്തൂരിൽ യാത്ര അവസാനിപ്പിക്കും.

കേരള ആർടിസിയും കോഴിക്കോട്, പാലക്കാട് ഭാഗങ്ങളിലേക്കു സർവീസ് നടത്തുന്നുണ്ട്. ദീർഘദൂര സ്വകാര്യ ബസുകൾ കോഴിക്കോട്ടേക്കും ദിണ്ടിഗൽ, തിരുനെൽവേലി വഴി തിരുവനന്തപുരത്തേക്കും സർവീസ് നടത്തുന്നുണ്ട്.