Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തെ സഹായിക്കൂ: മലയാളത്തെ മറക്കാതെ സാമുവൽ റോബിൻസൺ‌

samuel-robinson സാമുവൽ റോബിൻസൺ

കോട്ടയം∙ കനത്ത മഴയിലും പ്രളയക്കെടുതിയിലും ദുരിതക്കടലിലായ കേരളത്തിനു പിന്തുണയുമായി ‘സുഡാനി’ താരം സാമുവൽ റോബിൻസൺ. സമൂഹമാധ്യമത്തിൽ മലയാളത്തിലിട്ട കുറിപ്പിലാണ് താരം സംസ്ഥാനത്തിന് എല്ലാ പിന്തുണയും അറിയിച്ചത്. തന്റെ രണ്ടാമത്തെ ഭവനമായ കേരളം നശിക്കുന്നത് കാണാൻ ആഗ്രഹമില്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എല്ലാവരും സംഭാവന നൽകണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രളയം വ്യക്തിപരമായി ബാധിച്ചിട്ടില്ലത്തവരും ദുരിതത്തിൽ നിന്നു കരകയറാൻ പ്രളയബാധിതരെ സഹായിക്കണമെന്നും സാമുവൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും അദ്ദേഹം കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. നൈജീരിയൻ സ്വദേശിയായ സാമുവൽ റോബിൻസൺ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് കേരളത്തിൽ പ്രശസ്തനായത്. അതേസമയം കേരളത്തിനു പിന്തുണയുമായി മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂമും രംഗത്തെത്തി.

related stories