Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട് മഴ തുടരുന്നു; നെല്ലിയാമ്പതിയില്‍ മൂവായിരത്തോളം പേര്‍ ഒറ്റപ്പെട്ടു

palakkad-kalpathi

പാലക്കാട് ∙ ജില്ലയില്‍ ശക്തി കുറവാണെങ്കിലും മഴ തുടരുന്നു. നെന്‍മാറ, നെല്ലിയാമ്പതി, തൃത്താല, അട്ടപ്പാടി മേഖലകളില്‍ ദുരിതമേറെ.

നെല്ലിയാമ്പതിയില്‍ ഉരുള്‍പൊട്ടല്‍ മൂലം റോഡ് ഇടിഞ്ഞതിനാല്‍ മൂവായിരത്തോളം പേര്‍ വിവിധ ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ടിരിക്കുന്നു. ഇവിടേയ്ക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.  റോഡിലുണ്ടായ തടസങ്ങള്‍ നീക്കുന്നതിനായി വനം വകുപ്പ്  മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ശ്രമം തുടരുന്നു.

സി.ആര്‍.പി.എഫും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഈ റോഡിലൂടെ നെല്ലിയാമ്പതിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ഹെലികോപ്റ്റര്‍ മുഖേന നെല്ലിയാമ്പതിയില്‍ ജീവന്‍ രക്ഷാമരുന്നുകളും ഭക്ഷണവും എത്തിക്കാനുളള ശ്രമം നടന്നുവരുന്നു. 

കെഎസ്ആര്‍ടിസി

പാലക്കാട്-കോയമ്പത്തൂര്‍, പാലക്കാട്-കോഴിക്കോട് റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു. തൃശൂരിലേക്ക്  ഷൊര്‍ണൂര്‍ വഴിയാണ് സര്‍വീസ്. സ്വകാര്യ സര്‍വീസുകള്‍ ഓടാത്തതിനാല്‍ ഉള്‍പ്രദേശങ്ങള്‍ യാത്രാദുരിതത്തില്‍

തീവണ്ടി ഗതാഗതം

പാലക്കാട്- ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിച്ചു.  സ്‌പെഷല്‍ ട്രെയിനുകള്‍ രണ്ടെണ്ണം ഓടുന്നുണ്ട്. പതിനൊന്ന് മണിക്ക് ഒരെണ്ണം സര്‍വീസ് നടത്തി. ഇനി അടുത്തത് മൂന്ന്് മണിക്ക് ഷൊര്‍ണൂരില്‍ നിന്ന് പാലക്കാട്ടേക്ക് സര്‍വീസ് നടത്തും. പാലക്കാട് നിന്ന് കോയമ്പത്തൂര്‍ ഭാഗത്തേയ്ക്കുള്ള സര്‍വീസ് പുനഃരാരംഭിച്ചു. 

മൃതദേഹം

മണ്ണാര്‍ക്കാട് കരടിയോട് ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് ഒരു കുട്ടിയുടെ മൃതദേഹം കിട്ടി. നെന്‍മാറയ്ക്കു സമീപം ചാത്തപുരത്ത് പോത്തുണ്ടി ഡാം തുറന്നുവിട്ടാലുള്ള വെള്ളംവരുന്ന ആറ്റുവായ് പുഴയില്‍ സ്ത്രീയുടേത് എന്നു കരുതുന്ന അഴുകിയ ജഡം കണ്ടെത്തി.

related stories