Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയദുരിതത്തിൽ അഞ്ജുവിന് മാംഗല്യം; ക്യാംപിൽ നിന്നു മണ്ഡപത്തിലേക്ക്

malapuram-wedding ദുരിതാശ്വാസ ക്യാംപിൽ നിന്നു കല്യാണമണ്ഡപത്തിലേക്ക് ബന്ധുക്കളോടൊപ്പം പോകുന്ന അ‍ഞ്ജു (ഇടത്).

മലപ്പുറം∙ ദുരിതക്കടലിലും മാംഗല്യത്തിന്റെ ആനന്ദ തീരത്ത് അ‍ഞ്ജു. മലപ്പുറം എംഎസ്പി എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽനിന്ന് നേരേ കതിർമണ്ഡപത്തിലേക്കു പോകുമ്പോൾ അ‍ഞ്ജുവിന്റെ മനസ്സിലെ മഴ തോർന്നിരുന്നില്ല. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് വ്യാഴാഴ്ചയാണ് അ‍ഞ്ജുവും കുടുംബവും ദുരിതാശ്വാസ ക്യാംപിലേക്കു പോയത്. കല്യാണ ദിവസം ധരിക്കാൻ വാങ്ങിയ സാരി മാത്രമാണ് കയ്യിൽ കരുതിയത്. ബാക്കിയുള്ള സാധനങ്ങളെല്ലാം വീട്ടിൽ ഉപേക്ഷിച്ചു.

ക്യാംപിൽനിന്ന് ഇന്നലെ വീട്ടിൽ തിരിച്ചെത്തിയെങ്കിലും വെള്ളം പൂർണമായും ഇറങ്ങാത്തതിനാൽ അത്യാവശ്യ സാധനങ്ങളുമായി തിരികെ ക്യാംപിലേക്കു മടങ്ങി. ഞായറാഴ്ച രാവിലെ അവിടെവച്ചു തന്നെ അഞ്ജു വധുവായി അണിഞ്ഞൊരുങ്ങി മലപ്പുറം തൃപുരാന്തക ശിവ ക്ഷേത്രത്തിലെ കല്യാണ മണ്ഡപത്തിലേക്കു പോയി. വേങ്ങര സ്വദേശി ഷൈജു ആണ് വരൻ. കല്യാണശേഷം ഷൈജുവിന്റെ വീട്ടിലേക്കാണ് ഇരുവരും പോയത്. മലപ്പുറം താഴ്‌വാരം അഞ്ജു നിവാസിൽ സുന്ദരൻ– ശോഭ ദമ്പതികളുടെ മകളാണ് അഞ്ജു.

related stories