Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലം ജില്ലയിൽ മഴയ്ക്ക് ശമനം; കൂടുതൽ ക്യാംപുകൾ തുറക്കില്ല

തെന്മല പരപ്പാർ അണക്കെട്ട് തുറന്നു കൂടുതൽ ജലം കല്ലടയാറ്റിലേക്ക് ഒഴുക്കിയതോടെ നിറഞ്ഞു കവിയുന്ന ലുക്കൗട്ട് തടയണ തെന്മല പരപ്പാർ അണക്കെട്ട് തുറന്നു കൂടുതൽ ജലം കല്ലടയാറ്റിലേക്ക് ഒഴുക്കിയതോടെ നിറഞ്ഞു കവിയുന്ന ലുക്കൗട്ട് തടയണ

കൊല്ലം∙ ജില്ലയിൽ മഴയ്ക്കു ശമനം. കല്ലടയാറ്റിൽ ജലനിരപ്പ് താഴ്ന്നു. വെള്ളപ്പൊക്ക ബാധിത മേഖലകളിൽ നിന്നു വെള്ളമിറങ്ങിത്തുടങ്ങി. കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കേണ്ടി വരില്ലെന്നാണ് കണക്കൂകൂട്ടൽ. ചില ക്യാംപുകൾ ഇന്നു പിരിച്ചുവിടും. കുട്ടനാട്ടിലെ പ്രളയ ബാധിതർക്കായി ഓച്ചിറയിൽ കൂടുതൽ ക്യാംപുകൾ തുറന്നു.

അതേസമയം, തെന്മലയില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മാമ്പഴത്തറ എന്ന സ്ഥലത്ത് രാജന്‍ (35) എന്നയാളെയാണ് ഇന്നലെ രാത്രി കാണാതായത്. രാവിലെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് തഹസില്‍ദാരും പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.

related stories