Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിൽനിന്ന് ചെറുവിമാനങ്ങൾ 20 മുതൽ; തിരുവനന്തപുരത്തേക്ക് കൂടുതൽ സർവീസ്

Nedumbassery-Airport-Flood നെടുമ്പാശേരി വിമാനത്താവളത്തിലെ വെള്ളക്കെട്ടിന്റെ ആകാശ ദൃശ്യം.

കൊച്ചി/ ന്യൂഡൽഹി∙ കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ നിന്ന് 20 മുതൽ എയർ ഇന്ത്യ സർവീസ് നടത്തും. 70 യാത്രക്കാരെ കയറ്റാവുന്ന ചെറുവിമാനങ്ങളാവും ഇതുവഴി സർവീസ് നടത്തുക. നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സർവീസ് 26 വരെ അപ്രായോഗികമായ സാഹചര്യത്തിൽ, നാവികസേനാ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എടിആർ വിമാനത്തിന്റെ പരീക്ഷണപ്പറക്കൽ നടത്തിയതു വിജയമായതിനെ തുടർന്നാണ് തീരുമാനം.

എയർ  ഇന്ത്യയുടെ ‘അലയൻസ് എയറിലെ’ എടിആർ വിമാനം ബെംഗളൂരുവിൽ നിന്നാണ് നാവികസേനാ വിമാനത്താവളത്തിൽ ഇറക്കിയത്. വ്യോമയാന ഡയറക്ടറേറ്റ് അധികൃതരടക്കം ഇരുപതോളം പേരും വിമാനത്തിലുണ്ടായിരുന്നു. 

സമയക്രമം:

∙ ബെംഗളൂരു–കൊച്ചി 6.00-7.20, 10.00-11.20

∙ കൊച്ചി–ബെംഗളൂരു 8.10-9.30, 12.10-13.30

∙ കോയമ്പത്തൂർ–കൊച്ചി 15.40-16.25

∙ കൊച്ചി–കോയമ്പത്തൂർ 17.15-18.00

∙ കോയമ്പത്തൂർ– ബെംഗളൂരു 18.30-19.30

∙ ബെംഗളൂരു–കോയമ്പത്തൂർ 14.10-15.10

ഹെൽപ് ഡെസ്ക് 

∙ വിമാനയാത്രക്കാരുടെ സഹായത്തിന് അയാട്ട ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ഹെൽപ് ഡെസ്ക് തുറക്കും. യാത്രക്കാർക്ക് ബന്ധപ്പെടാം: കൊച്ചി– ബാബു പോൾ (98461 66668), രാജേഷ് രാജൻ (99950 49243), തിരുവനന്തപുരം–പ്രെയ്സ്–(0471–2453751), കോഴിക്കോട്–ഗണേഷ് വദേരി (തിരൂർ യുണൈറ്റഡ് ട്രാവൽസ്).

അമിത നിരക്ക് ഈടാക്കില്ലെന്ന് മന്ത്രി

∙ ഗൾഫ് നാടുകളിലേക്കു പോകുന്നവരിൽ നിന്നു വിമാന കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കുമെന്നു സിവിൽ വ്യോമയാന മന്ത്രി സുരേഷ് പ്രഭു മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. തിരുവനന്തപുരത്തു നിന്ന് ഡൽഹിയിലേക്കുള്ള നിരക്ക് പരമാവധി 10,000 രൂപയായിരിക്കും.

തിരുവനന്തപുരത്തേക്ക് സർവീസുകൾ

രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ 26 വരെ നിർത്തിവച്ചിരിക്കുന്നതിനാൽ മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നു തിരുവനന്തപുരത്തേക്ക് ഇന്നുമുതൽ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് ജെറ്റ് എയർവേസ് അറിയിച്ചു. അധിക സർവീസുകൾ‌:

∙ ഞായറാഴ്ച

മുംബൈ– തിരുവനന്തപുരം–  10.40 , തിരുവനന്തപുരം– മുംബൈ– 1.25 , ബെംഗളൂരു– തിരുവനന്തപുരം– 10.30, 

തിരുവനന്തപുരം– ബെംഗളൂരു–12.35

∙ തിങ്കൾ

മുംബൈ– തിരുവനന്തപുരം– 10.40

തിരുവനന്തപുരം– മുംബൈ– 1.25

ബെംഗളൂരു– തിരുവനന്തപുരം– 10.30 

തിരുവനന്തപുരം– ബെംഗളൂരു–12.35

26 വരെ കൊച്ചിയിലേക്കും കൊച്ചിയിൽ നിന്നും യാത്രചെയ്യാനുള്ള ടിക്കറ്റുകൾ ഉള്ളവർക്ക് യാത്രാ തീയതി മുതൽ 10 ദിവസം വരെ, യാത്രാ തീയതി മാറ്റിയെടുക്കാം. ഹെൽപ്‌ലൈൻ നമ്പർ: (സിറ്റി കോഡ്) 39893333.