Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്ത് പാചകവാതക ക്ഷാമമില്ല; പ്രതിസന്ധി നേരിടാൻ വിപുലമായ സംവിധാനങ്ങൾ

kozhikode-petrol-bunck കോഴിക്കോട് പെട്രോൾ പമ്പിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട തിരക്ക്.

തിരുവനന്തപുരം ∙ പ്രളയത്തെ തുടർന്നുണ്ടായ സാഹചര്യത്തിൽ പാചകവാതകത്തിന് ക്ഷാമമുണ്ടാകാതിരിക്കാൻ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ബിപിസിഎൽ ചീഫ് ജനറൽ മാനേജർ പി.പീതാംബരൻ. കേരളത്തിൽ മൊത്തം ആവശ്യമുള്ള പാചകവാതകവും ഡീസലും പെട്രോളും കൊച്ചി അമ്പലമുകളിലെ റിഫൈനറിയിൽനിന്നു ഭാരത് പെട്രോളിയമാണ് ഉൽപാദിപ്പിക്കുന്നത്. പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഉൽപാദനവും വിതരണവും കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്. ബിപിസിഎൽ വിതരണ കേന്ദ്രങ്ങൾക്കു പുറമെ ഐഒസി, എച്ച്പി എന്നീ കമ്പനികൾക്കും ആവശ്യമുള്ള ഇന്ധനം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചി, തിരുവനന്തപുരം പ്ലാന്റുകൾക്ക് പുറമെ വിതരണക്കാരുടെ സൗകര്യത്തിനായി കേരളത്തിൽ മറ്റ് അഞ്ചു കേന്ദ്രങ്ങളിലെ പാചകവാതക പ്ലാന്റുകൾ കൂടി ഉപയോഗപ്പെടുത്തുന്നുണ്ട്. വടക്കൻ കേരളത്തിലേക്കുള്ള യാത്ര ബുദ്ധിമുട്ടായതിനാൽ മംഗലാപുരം, കോയമ്പത്തൂർ പ്ലാന്റുകളും ഉപയോഗിക്കുന്നുണ്ട്.

ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളടക്കം എവിടെയും പാചകവാതകം എത്തിച്ചു നൽകുന്നതിന് ബിപിസിഎൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രളയ ദുരന്തത്തിൽ പെട്ട് സഹായം ആവശ്യമുള്ളവർക്കും പാചകവാതകവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ബിപിസിഎൽ തുറന്നിട്ടുണ്ട്.

പാചക വാതക വിതരണത്തിനായി ബോട്ട് അടക്കമുള്ള സംവിധാനങ്ങളും പ്രയോജനപ്പെടുത്തും. വലിയ ട്രക്കുകൾ എത്താൻ ബുദ്ധിമുട്ടുള്ള ഗോഡൗണുകളിലേക്ക് ചെറിയ വാഹനങ്ങളിൽ സിലിണ്ടറുകൾ എത്തിക്കുന്നുണ്ട്. ഡീസൽ ,പെട്രോൾ എന്നിവ പമ്പുകളിൽ എത്തിക്കാൻ ആവശ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും പി.പീതാംബരൻ വ്യക്തമാക്കി.

 

related stories