Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃശൂരിൽനിന്ന് കോട്ടയം, എറണാകുളം, കൊല്ലം, പാലക്കാട് ഭാഗങ്ങളിലേക്കു സർവീസ് തുടങ്ങി

thrissur-unexpected

തൃശൂർ ∙ കെഎസ്ആർടിസി തൃശൂർ ഡിപ്പോയിൽനിന്ന് കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് ഭാഗങ്ങളിലേക്കു ബസ് സർവീസ് തുടങ്ങി. ചങ്ങനാശ്ശേരി, തിരുവല്ല പ്രദേശങ്ങളിൽ വെള്ളക്കെട്ടു ഭീഷണി തുടരുന്നതിനാൽ തിരുവനന്തപുരത്തേക്കുള്ള ബസുകളിൽ ചിലത് കോട്ടയം വരെ മാത്രമാണ് സർവീസ് നടത്തുന്നത്. അതേസമയം, ചെങ്ങന്നൂരിൽ വെള്ളമിറങ്ങിത്തുടങ്ങിയതോടെ ഈ വഴി കെഎസ്ആർടിസി ബസുകൾ ഓടിത്തുടങ്ങിയിട്ടുണ്ട്.

ആലുവയിൽ വെള്ളം ഇറങ്ങിയതിനാൽ എറണാകുളത്തേക്കും സർവീസ് ആരംഭിച്ചു. പട്ടാമ്പി പാലം അപകടവസ്ഥയിലായതിനാല്‍ പാലക്കാട് ഭാഗത്തേക്ക് ഷൊർണൂർ വഴിയാണ് സർവീസ് നടത്തുന്നത്. തൃശൂർ–കുന്നംകുളം റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു. കൊടുങ്ങല്ലൂർ–പറവൂർ ഭാഗത്ത് പുല്ലൂറ്റ് പാലത്തിനു സമീപം വെള്ളക്കെട്ടുള്ളതിനാൽ ഗതാഗതം നിരോധിച്ചു.

തൃശൂരിൽ നിന്നുള്ള ഗതാഗതം

∙ തൃശൂർ – പാലക്കാട്

യാത്ര പ്രശ്നമില്ല. ഷൊർണൂർ വഴി ഗതാഗതം സുഗമം, കുതിരാൻ വഴി തുറന്നു. ചിലയിടത്തു മണ്ണിടിഞ്ഞുകിടക്കുന്നതിനാൽ സാവധാനം പോകേണ്ടിവരും.

∙ തൃശൂർ – കോഴിക്കോട്

യാത്ര ചെയ്യാം. റോഡുകളിലെ വെള്ളമിറങ്ങി.

∙ തൃശൂർ – എറണാകുളം.

യാത്ര പുനഃസ്ഥാപിച്ചു. ബസുകളും കാറുകളും ഓടുന്നുണ്ട്.

∙ തൃശൂർ – കാഞ്ഞാണി – വാടനപ്പിള്ളി

യാത്ര സാധ്യമല്ല. കരുവന്നൂർപ്പുഴ വഴിമാറി ഒഴുകിയതിനാൽ ഇപ്പോഴും വെള്ളക്കെട്ടിൽ.

related stories