Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലുവയിൽ വെള്ളമിറങ്ങി; എറണാകുളം–തൃശൂർ റോഡിൽ ഗതാഗതം പുനരാരംഭിച്ചു

ksrtc-bus

കൊച്ചി∙ ആലുവ, പറവൂർ മേഖലയിൽ വെള്ളം ഇറങ്ങിത്തുടങ്ങി. ആലുവ മാർത്താണ്ഡവർമ പാലംവഴി തൃശൂർ ഭാഗത്തേക്കു റോഡ് ഗതാഗതം പുനരാരംഭിച്ചു. കെഎസ്ആർടിസി ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. വൈറ്റില മൊബിലിറ്റി ഹബ്ബിലും കെഎസ്ആർടിസി സ്റ്റാൻഡിലും വൻതിരക്കാണ് അനുഭവപ്പെടുന്നത്. എറണാകുളം സ്റ്റാൻഡിൽനിന്നു തൃശൂരിലേക്ക് 15 മിനിറ്റ് ഇടവിട്ട് കെഎസ്ആർടിസി സർവീസുണ്ട്.

അതേസമയം, ഇടപ്പള്ളി–പൻവേൽ ദേശീയപാതയിൽ ഗതാഗതം പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. വരാപ്പുഴ–പറവൂർ ഭാഗത്തു ചെറിയപ്പിള്ളി പാലത്തിന് അപ്പുറവും ഇപ്പുറവും പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. കൊച്ചി നഗരത്തിനു വടക്കു പടിഞ്ഞാറുള്ള ഏഴു ദ്വീപുകളിൽ ജലനിരപ്പു താണുകൊണ്ടിരിക്കുന്നു.

നാവികസേനയുടെ രക്ഷാദൗത്യസംഘങ്ങൾ രാവിലെ ആറിനു പ്രവർത്തനം തുടങ്ങി. ഹെലികോപ്റ്ററുകളും ബോട്ടുകളും രംഗത്തുണ്ട്. തിരുവല്ല, ചെങ്ങന്നൂർ, അയിരൂർ, ചാലക്കുടി, മാള, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലേക്കും ഡൈവിങ് വിദഗ്ധരുടെ സംഘങ്ങൾ വില്ലിങ്ഡൻ ദ്വീപിൽനിന്നു പറന്നിട്ടുണ്ട്. ചെങ്ങന്നൂരിലേക്കു പോയിട്ടുള്ളത് 19 ടീമുകളാണ്. തിരുവല്ലയിലേക്ക് പതിനേഴും കൊടുങ്ങല്ലൂരിലേക്ക് ഒൻപതും ചാലക്കുടിയിലേക്ക് അഞ്ചും ടീമുകളാണു പോയിട്ടുള്ളത്.

related stories