Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹായഹസ്തവുമായി യുഎൻ; അനുമതി നൽകിയാൽ കേരളത്തിലേക്ക്

Alappuzha Flood

തിരുവനന്തപുരം∙ പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിനു സഹായഹസ്തവുമായി ഐക്യരാഷ്ട്ര സംഘടന. പ്രളയത്തിനിരയായവരുടെ പുനരധിവാസത്തിന് യുഎൻ സന്നദ്ധത അറിയിച്ചു. ഇന്ത്യയിലെ യുഎൻ റസിഡന്റ് കമ്മിഷണർ മുഖ്യമന്ത്രിയെ ഇ–മെയിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കേരളം അനുവദിച്ചാൽ കേരളത്തിലെത്തി പുനരധിവാസ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാമെന്ന് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി. കേരളത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ ഇടപെടൽ ആവശ്യപ്പെട്ട് നിരവധി മലയാളികളും രംഗത്തെത്തി. രാജ്യാന്തര തലത്തിലെ രണ്ടു ലക്ഷത്തിലധികം മലയാളികളാണ് കേരളത്തിലേക്ക് യുഎൻ സഹായം വേണമെന്ന് ആവശ്യമുയര്‍ത്തിയത്. 

related stories