Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊണ്ണൂറ്റിയൊൻപതാം വയസ്സിൽ ഭയമൊട്ടുമില്ലാതെ ഹെലികോപ്ടറിൽ ‘പറന്നിറങ്ങിയ’ അമ്മൂമ്മ

Achamma- വെൺപാലയിലെ വീട്ടിൽ നിന്ന് അച്ചാമ്മ ഡാനിയേലിനെ സൈന്യം രക്ഷിക്കുന്നു.

തിരുവല്ല ∙ ദുരന്തമുഖത്തായിരിക്കുമ്പോഴും ഹെലികോപ്റ്ററിൽ രക്ഷപ്പെടാൻ പേടിക്കുന്നവർ അറിയണം തൊണ്ണൂറ്റിയൊൻപതാം വയസ്സിലും ഹെലികോപ്റ്ററിൽ തൂങ്ങി പറക്കാൻ അച്ചാമ്മ ഡാനിയേൽ കാണിച്ച ധൈര്യത്തിന്റെ കഥ. ഇന്നലെ രാവിലെ ഒൻപതരയോടെയാണു വെൺപാലയിൽനിന്ന് അച്ചാമ്മ ഡാനിയേലിനെയും ബന്ധുക്കളായ രണ്ടു സ്ത്രീകളെയും വ്യോമസേന രക്ഷിച്ചത്. 

വെൺപാലയിലെ അച്ചാമ്മയുടെ വീടിനു തൊട്ടടുത്തുവരെ താഴ്ന്നെത്തിയ ഹെലികോപ്റ്ററിലേക്ക് അച്ചാമ്മയെ ബെൽറ്റിട്ട് ഉയർത്തിയശേഷം വ്യോമസേനാംഗം കോരിയെടുത്താണ് അകത്തേക്കു കയറ്റിയത്. തിരുവല്ല മാർത്തോമ്മാ കോളജിൽ ഇവരെ സുരക്ഷിതമായി ഇറക്കി. വ്യോമസേനാംഗം അച്ചാമ്മയെ കൈകളിലടുത്താണു കോളജിലെ ക്യംപിലെത്തിച്ചത്. ‘ഇവിടെയെത്തിയതുപോലും അറിഞ്ഞില്ല... എന്നോട് ഒന്നും ചോദിക്കാതെ കോരിയെടുത്ത് ഹെലികോപ്റ്ററിൽ കയറ്റി..’ - അച്ചാമ്മ ഹാപ്പി. ക്യാംപിലെത്തിയ മന്ത്രി മാത്യു ടി.തോമസിനോടും അച്ചാമ്മ സന്തോഷം പങ്കുവച്ചു.

related stories