Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ മാറി, മാനം തെളിഞ്ഞു; മലപ്പുറത്ത് ജനജീവിതം സാധാരണ നിലയിലേക്ക്

malappuram-normal-life പുറത്തൂർ ബസ് സ്റ്റാൻഡിന് സമീപം വെള്ളം കയറിയതിനെത്തുടർന്ന് വഴിയിൽ പരന്നുകിടക്കുന്ന ചെളി നീക്കം ചെയ്യുന്ന ആൾ.

മലപ്പുറം∙ മഴ മാറി മാനം തെളിഞ്ഞതോടെ മലപ്പുറം ജില്ലയിൽ ജനജീവിതം സാധാരണ നിലയിലേക്ക്. ശുചീകരണത്തിനായി ആളുകൾ ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. തീരപ്രദേശങ്ങളിൽ ജനകീയ കർമ്മസേനയുടെ നേതൃത്വത്തിലാണ് ശുചീകരണം. ആളെണ്ണം കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാംപുകളിൽ പലതും ഇന്ന് അടച്ചുപൂട്ടിയേക്കും. ജലനിരപ്പ് വീണ്ടും താഴ്ന്ന് ഭാരതപ്പുഴ സാധാരണ നിലയിലായി. പമ്പുകളിലേക്ക് ഇന്ധനം എത്തിത്തുടങ്ങിയിട്ടുണ്ട്.

പരപ്പനങ്ങാടി– മലപ്പുറം റോഡിലെ വെള്ളക്കെട്ട് നീങ്ങിയതോടെ ജില്ലയിലെ എല്ലാ പ്രധാന റോഡ‍ുകളും ഗതാഗത യോഗ്യമായി. എല്ലാ മേഖലയിലും ബസ് സർവീസുകൾ പുനഃരാരംഭിച്ചു. അതേസമയം, തിരൂരങ്ങാടി മൂന്നിയൂരിൽ പുഴയിൽ കാണാതായ വിദ്യാർഥിയെ നാലു ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. തിരച്ചിൽ തുടരുകയാണ്.

related stories