Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്യൂട്ടിക്കിടെ പഞ്ചാബിൽ‌ മലയാളി ജവാൻ മരിച്ചു

kishore

കണ്ണൂർ∙ പഞ്ചാബ് 45 കെഡി റെജിമെന്റിലെ നായിക് (ഒഎഫ്സി) ചെറാട്ട്മൂലയിലെ ടി.സി.കിഷോർ (38) ഡ്യുട്ടിക്കിടെ മരിച്ചു. പരേതനായ നാരായണൻ– രോഹിണി ദമ്പതികളുടെ മകനാണ്. ഭാര്യ: അഖില. മക്കൾ: ശിവനന്ദ്,ധ്രുവനന്ദ്. ചൊവ്വാഴ്‌ച രാവിലെ ഒൻപതിന് ചട്ടുകപ്പാറ ഇഎംഎസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഔദ്യോഗിക ബഹുമതികളോടെ പത്ത് മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കും.