Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മടങ്ങിപ്പോകാൻ സർക്കാർ പറയുംവരെ കേരളത്തിൽ പ്രവർത്തനം തുടരും: കരസേന

army-team

തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ മടങ്ങിപ്പോകാൻ നിർദേശിക്കുംവരെ കേരളത്തിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും തുടരുമെന്നും 1500 സൈനികർ ഇപ്പോഴും വിവിധ ഭാഗങ്ങളിൽ സജീവമായി രംഗത്തുണ്ടെന്നും കരസേന ദക്ഷിണ മേഖലാ കമാൻഡ് മേധാവി ലഫ്. ജനറൽ ഡി.ആർ. സോണി. 70 സംഘങ്ങളായാണ് കരസേന പ്രവർത്തിക്കുന്നത്. ഇനിയും ആവശ്യമെങ്കിൽ കൂടുതൽ സേനയെ രംഗത്തിറക്കും.

റോഡുകൾ ഗതാഗത യോഗ്യമാക്കാനുള്ള പ്രവർത്തനങ്ങളും സൈന്യം തുടരുകയാണ്. ദുരന്തമേഖലകളിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളിലും സൈന്യം പങ്കാളിയാകും. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണത്തിനു സൈന്യം സജ്ജമാണ്.

സമീപകാലത്തെ ഏറ്റവും വലിയ രക്ഷാ പ്രവർത്തനമാണ് കേരളത്തിൽ നടത്തുന്നത്. ജനങ്ങൾ പൂർണമായി സൈന്യത്തോടു സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

related stories