Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുപ്രിയയുടെ സന്മനസ്സിന് സമ്മാനമായി എല്ലാ പിറന്നാളിനും സൈക്കിൾ നൽകുമെന്ന് ഹീറോ

Anupama ഹീറോ കമ്പനി കൈമാറിയ സൈക്കിളുമായി അനുപ്രിയ

ചെന്നൈ∙ ജന്മദിനത്തിൽ സൈക്കിൾ വാങ്ങാൻ സൂക്ഷിച്ച പണം കേരളത്തിന്റെ ദുരിതമകറ്റാൻ നൽകിയ രണ്ടാംക്ലാസുകാരിക്ക്, പിറന്നാൾ ദിനങ്ങളിൽ ഇനി സ്വപ്ന സമ്മാനം.  ചെന്നൈ വില്ലുപുരം ശിവറാം നഗറിൽ താമസിക്കുന്ന അനുപ്രിയ ആണ് പത്താം ജന്മദിനത്തിൽ സൈക്കിൾ വാങ്ങാ‍ൻ നാലുവർഷമായി കൂട്ടിവച്ച 8,846 രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയത്. ഒക്ടോബർ 16–ാണ് ജന്മദിനം. പക്ഷേ, കേരളത്തെ തളർത്തിയ പ്രളയത്തിൽ ഒരു ചെറിയ കൈത്താങ്ങാകാൻ, അഞ്ചു കുടുക്കകളിലായി സൂക്ഷിച്ച പണം അനുപ്രിയ കൈമാറി.

കുഞ്ഞുമനസിലെ നന്മയുടെ തേജസ് കണ്ട ഹീറോ സൈക്കിൾസ് എംഡി പങ്കജ് എം.മുഞ്ചാൽ ഇനിയങ്ങോട്ട് ആഘോഷിക്കുന്ന എല്ലാ ജന്മദിനത്തിനും ഓരോ പുതിയ സൈക്കിൾ കമ്പനി നൽകുമെന്നു ട്വിറ്ററിലൂടെ അറിയിച്ചു. ഇന്നലെത്തന്നെ കമ്പനി പ്രതിനിധി ആദ്യ സൈക്കിൾ കൈമാറി.

related stories