Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ ബിജെപി പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

shabir-ahmed-bhat ഷബീർ അഹമ്മദ് ഭട്ട്. ചിത്രം: എഎൻഐ, ട്വിറ്റർ

പുൽവാമ∙ ജമ്മു കശ്മീരിൽ ബിജെപി പ്രവർത്തകനെ ഭീകരർ കൊലപ്പെടുത്തി. പുൽവാമ ജില്ലയിൽ ബുധനാഴ്ച പുലർച്ചെ 2.30ന് രാഖെലിറ്റർ മേഖലയിലായിരുന്നു സംഭവം. ഷബീർ അഹമ്മദ് ഭട്ടിനെയാണ് വധിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ഇയാളെ തട്ടിക്കൊണ്ടുപോയിരുന്നു. പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയതും കൊലപ്പെടുത്തിയതും ഭീകരർ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്.

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം നടന്ന ആദ്യ രാഷ്ട്രീയ കൊലപാതകമാണു ഭട്ടിന്റേത്. കഴിഞ്ഞ വർഷം ഷോപ്പിയാൻ ജില്ലയിൽ ബിജെപി യുവജനവിഭാഗം നേതാവ് ഗോവർ അഹമ്മദ് ഭട്ടിനെയും ഭീകരർ വധിച്ചിരുന്നു. കിലൂരയില്‍ കഴുത്തു മുറിച്ച നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.