Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എറണാകളുത്ത് മൃഗങ്ങളുടെ സംസ്‌കാരം അന്തിമഘട്ടത്തില്‍; ഭക്ഷണാവശിഷ്ടങ്ങളും നശിപ്പിച്ചു

Animal Dead Body Flood വെള്ളപ്പൊക്കത്തിൽ നിന്നൊരു ദൃശ്യം. ചിത്രം: മനോരമ

കൊച്ചി ∙ പ്രളയജലത്തില്‍ മുങ്ങി മരിച്ച മൃഗങ്ങളുടെ സംസ്‌കാരം 15 പഞ്ചായത്തുകളിലും രണ്ടു നഗരസഭ പ്രദേശങ്ങളിലും പൂര്‍ത്തിയായി. പോത്ത്, എരുമ, പശു എന്നീ മൃഗങ്ങളുടെ 940 ശവങ്ങള്‍ സംസ്‌കരിച്ചു. ‍280 ആടുകൾ, 16278 കോഴി, താറാവ്, ‍4425 പന്നി, നായ, പൂച്ച, 762 മറ്റു മൃഗാദികള്‍ എന്നിവയെ സംസ്‌കരിച്ചു. ഇരുപതിലധികം ലോറികളും ആറു ജെസിബികളും നാല് ഹിറ്റാച്ചിയും ഉപയോഗിച്ചാണ് ശവശരീരങ്ങള്‍ നീക്കിയത്.

പ്രളയം രൂക്ഷമായി ബാധിച്ച 22 പഞ്ചായത്തുകളില്‍ ആലങ്ങാട്, ചിറ്റാറ്റുകര എന്നിവിടങ്ങളിലാണ് മൃഗങ്ങളുടെ ശവശരീരങ്ങള്‍ ഇനിയും സംസ്‌കരിക്കാനുള്ളത്. ഈ പ്രദേശങ്ങളില്‍ വെളളക്കെട്ട്  മാറാത്തതിനാല്‍ ജഡം എടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

നെടുമ്പാശേരി, കുന്നുകര, പുത്തന്‍വേലിക്കര, പാറക്കടവ്, ചെങ്ങമനാട്, കാലടി, ശ്രീമൂലനഗരം, കാഞ്ഞൂര്‍, വരാപ്പുഴ, കരുമാല്ലൂര്‍, ഏലൂര്‍, കടുങ്ങല്ലൂര്‍, ഏഴിക്കര, വടക്കേക്കര, ചേന്ദമംഗലം എന്നീ പഞ്ചായത്തുകളിലും പറവൂര്‍, ആലുവ നഗരസഭകളിലുമാണ് സംസ്‌കാരം പൂര്‍ത്തിയായത്. ഹെല്‍ത്ത് ഓഫിസര്‍ എന്‍.ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി സ്വീകരിക്കുന്നത്. മൃഗങ്ങളുടെ ശവശരീരങ്ങള്‍ പകര്‍ച്ചവ്യാധിക്ക് കാരണമാകുമെന്നതിനാല്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിരുന്നു.

ഭക്ഷണ അവശിഷ്ടങ്ങളുടെ നിർമാർജനവും വിവിധ സ്ഥലങ്ങളിൽ നടന്നു. കീഴ്മാട് നിന്ന് 12 ലോഡും കടമക്കുടിയില്‍ ഒരു ലോഡും പറവൂര്‍ നഗരസഭയില്‍ നിന്നു നാലു ലോഡും ആലങ്ങാട് നിന്നു ആറു ലോഡും നീക്കം ചെയ്തു. സിവില്‍ സപ്ലൈസിന്റെ മാവേലി സ്‌റ്റോറുകളില്‍ നിന്നുള്ള ഒന്‍പത് ലോഡ് ഭക്ഷ്യാവശിഷ്ടങ്ങളാണ് നശിപ്പിച്ചത്. 200 കിലോ ബ്ലീച്ചിങ് പൗഡര്‍, 500 കിലോ കുമ്മായം, 50 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് ഇതിനായി ഉപയോഗിച്ചത്.

related stories