Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാരാഷ്ട്ര തീരത്ത് അറബിക്കടലിൽ മൽസ്യബന്ധന ബോട്ട് മറിഞ്ഞു; ഒരാളെ കാണാതായി

boat-accident-ship-wreck-representational-image പ്രതീകാത്മക ചിത്രം

താനെ∙ മഹാരാഷ്ട്ര തീരത്ത് അറബിക്കടലിൽ മീൻപിടിത്തത്തൊഴിലാളികളുടെ ബോട്ട് മറിഞ്ഞ് ഒരാളെ കാണാതായി. ബോട്ടിലുണ്ടായിരുന്ന ഏഴിൽ ആറുപേരും സുരക്ഷിതരായി തീരത്തെത്തി. ഞായറാഴ്ച വൈകിട്ട് 9.30ന് താനെയിലെ ഉത്തൻ തീരത്തിന് അടുത്തായാണ് അപകടം.

കടലിൽ നങ്കുരമിട്ടിരുന്ന വലിയ ബോട്ടിലേക്കു പോകാനായാണ് ഏഴു പേർ ചെറിയ ബോട്ടിൽ തീരത്തുനിന്നു യാത്ര തിരിച്ചത്. ഉയർന്ന തിരമാലയിൽപ്പെട്ട ബോട്ട് മറിയുകയായിരുന്നു. നാലുപേർ ഇന്നലെ രാത്രി തന്നെ തീരത്തു നീന്തിയെത്തിയിരുന്നു. രണ്ടുപേർ ഇന്നു രാവിലെയും തീരത്തെത്തി. കാണാതായ ഏഴാമത്തെ ആൾക്കായി തിരച്ചിൽ തുടരുകയാണ്.