Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യോമസേനയുടെ സാഹസിക രക്ഷാദൗത്യത്തിനു കരുത്തായി മലയാളി ഓഫിസർമാർ

ernakulam-airforce-rescue വ്യോമസേനയുടെ രക്ഷാപ്രവർത്തനത്തിൽനിന്ന് (ഫയൽ ചിത്രം)

തിരുവനന്തപുരം∙ കേരളത്തെ ജീവിതത്തിലേക്കു ഉയർത്തിയെടുത്ത വ്യോമസേനയുടെ പ്രവർത്തനങ്ങൾക്കു ചിറകായത് മലയാളിക്കരുത്ത്. ഗ്രൂപ്പ് ക്യാപ്റ്റൻ ജീൻ ജോസഫ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് ജോസഫ് കോശി, സ്‌ക്വാഡ്രൻ ലീഡർ അൻഷാ വി. തോമസ് എന്നിവരും കൊച്ചിയിൽ സ്‌ക്വാഡ്രൻ ലീഡർ വിനോദ്, മലപ്പുറത്ത് സക്കറിയ, തൃശൂരിൽ റോസ് ചന്ദ്രൻ എന്നിവരും രക്ഷാപ്രവർത്തനത്തിനും ഏകോപനത്തിനുമായി രംഗത്തുണ്ടായിരുന്നു. ഇതിനൊപ്പം സംസ്ഥാനസർക്കാരിന്റെ സ്റ്റേറ്റ് എമർജൻസി ഓപ്പറേറ്റിങ് സെന്ററിൽ വ്യോമസേന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിങ് കമാൻഡർ എം. എസ്. മാത്യുവും. 

രക്ഷാപ്രവർത്തനത്തിന്റെയും ദുരിതാശ്വാസത്തിന്റെയും ടാസ്‌ക് ഫോഴ്‌സ് കമാൻഡറായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റനും ത്യശൂർ സ്വദേശിയുമായ ജീൻ ജോസഫ്. കൊച്ചി നേവൽ ബേസ് കൺട്രോൾ റൂമിലിരുന്ന് ആവശ്യാനുസരണം ഹെലിക്കോപ്്റ്ററുകളെയും രക്ഷാസംഘത്തെയും ടെക്‌നീഷ്യൻമാരെയും വിന്യസിക്കുകയായിരുന്നു ജീനിന്റെ ചുമതല. 

ചെങ്ങന്നൂരിൽനിന്ന് ആലപ്പുഴ മേഖലയിലെ ദൗത്യങ്ങൾക്ക് ഏകോപനം നൽകിയത് ഇടുക്കി പഴയരിക്കണ്ടം സ്വദേശിനി സ്‌ക്വാഡ്രൻ ലീഡർ അൻഷാ വി. തോമസാണ്. കൂടുതൽ കെടുതികളുള്ള മേഖലയിൽ രക്ഷാപ്രവർത്തനം മാത്രമല്ല, ഭക്ഷണവിതരണമടക്കം ജില്ലാ ഭരണകൂടം, പൊലീസ് എന്നിവയുമായി ഏകോപനത്തോടെ വേഗത്തിൽ നിർവഹിക്കാൻ ഈ യുവ ഓഫിസർക്കായി. 

പത്തനംതിട്ട ജില്ലയിലെ ചുമതലയിൽ ഉണ്ടായിരുന്ന ഫ്ലൈറ്റ് ലഫ്റ്റനന്റ് ജോസഫ് കോശി പത്തനംതിട്ട കൈപ്പട്ടൂർകാരനാണ്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് അത്യാഹിത വിഭാഗത്തിൽ ഏഴു രോഗികളെ സാഹസികമായി രക്ഷിച്ചതിനു ജോസഫ് നേതൃത്വം നൽകി.

related stories