Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ ഒരു വിപണി: ക്ലാസിഫൈഡ് പരസ്യം സൗജന്യം

manorama-classifieds-logo

കോട്ടയം∙ നിങ്ങളുടെ വീട്ടിൽ ഉപയോഗശേഷം വിൽക്കാൻ ഉദ്ദേശിക്കുന്ന സാധനങ്ങൾ മനോരമ ക്ലാസിഫൈഡ്‌സിലൂടെ സൗജന്യമായി പരസ്യം ചെയ്തു വിൽക്കാൻ സുവർണാവസരം. ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, ഫർണിച്ചറുകൾ, അടുക്കള സാമഗ്രികൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, കംപ്യൂട്ടർ, ലാപ്ടോപ്പ്, മിക്സർ ഗ്രൈൻഡർ, പുസ്തകങ്ങൾ, പെയിന്റിങ്ങുകൾ തുടങ്ങിയ വസ്തുക്കളുടെ വിൽപനയ്ക്കു പുറമെ പ്രളയക്കെടുതിയിൽനിന്നു പുതിയൊരു മികച്ച ജീവിതം കെട്ടിപ്പടുക്കുവാനായി വീട്ടിൽ നിങ്ങൾ ചെയ്യുന്ന ചെറുകിട സംരംഭങ്ങളും സേവനങ്ങളും തികച്ചും സൗജന്യമായി വായനക്കാരിൽ എത്തിക്കാം ഏറ്റവും പുതിയ ക്ലാസ്സിഫെഡ് പംക്തിയായ വീട്ടിൽ ഒരു വിപണിയിലൂടെ.

വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണ പദാർഥങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, തേൻ, പാൽ ഉത്പന്നങ്ങൾ, കോഴി മുട്ട/ മാംസം, മൺചട്ടി, ചൂല്, കുടിൽ വ്യവസായ വസ്‌തുക്കൾ, ഹാൻഡ് മെയ്ഡ് ഓർണമെന്റ്സ് തുടങ്ങിയ ഉത്പന്നങ്ങൾക്കു പുറമെ പ്ലമിങ്, ഇലക്ട്രിക്കൽ, ക്ലീനിങ്, ഗ്യാസ് സ്റ്റൗവ് റിപ്പയർ, വീട്/കിണർ വൃത്തിയാക്കൽ, ബ്യൂട്ടീഷ്യൻ, ലൗണ്ടറി സർവീസ് തുടങ്ങിയ സേവനങ്ങളുടെ പരസ്യങ്ങളും സൗജന്യമായി നൽകാവുന്നതാണ്. 12 വാക്കുവരെയുള്ള ക്ലാസ്സിഫെഡ് പരസ്യങ്ങളാണു സൗജന്യമായി നൽകുന്നത്. വായനക്കാർക്കു പരസ്യങ്ങൾ എല്ലാ മനോരമ യൂണിറ്റുകളിലും നേരിട്ട് നൽകാവുന്നതാണ്. ഈ ഓഫർ സെപ്റ്റംബർ 9നു പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾക്കു മാത്രമേ ഉണ്ടാവുകയുള്ളു. അതിനു ശേഷം എല്ലാ വെള്ളിയാഴ്ചകളിലും പ്രസിദ്ധികരിക്കുന്ന "വീട്ടിൽ ഒരു വിപണി" പരസ്യങ്ങൾക്ക് ആകർഷകമായ നിരക്കുകൾ നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ മാത്രം വിളിക്കുക : 73566 06921/22/23/24