Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഎസ്‍യു നേതാവിന്‍റെ സ്ഥാനാർഥിത്വം റദ്ദാക്കിയ ജെഎൻയു നടപടിക്കു സ്റ്റേ

Jawaharlal Nehru University

ന്യൂഡൽഹി∙ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ നാഷനൽ സ്റ്റുഡന്‍റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‍യു) നേതാവിന്‍റെ സ്ഥാനാർഥിത്വം റദ്ദാക്കിയ ജഹർലാൽ നെഹ്‍റു സർവകാലാശാലയുടെ നടപടി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്ഥാനാർഥിത്വം റദ്ദാക്കപ്പെട്ട വികാസ് യാദവ് നൽകിയ ഹർജി പരിഗണിച്ചാണു നടപടി.

യാദവിന്‍റെ സ്ഥാനാർഥിത്വം റദ്ദുചെയ്ത സെപ്റ്റംബർ ഏഴിലെ തീരുമാനം നിലനിൽക്കുന്നതല്ലെന്നു ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ വിലയിരുത്തി. സ്ഥാനാര്‍ഥിത്വം റദ്ദാക്കാനുള്ള തീരുമാനത്തിലേക്കു നയിച്ച പരാതിയെ കുറിച്ചു യാദവിനെ അറിയിച്ചതുപോലുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ വീണ്ടും വാദം കേള്‍ക്കുന്ന നവംബർ 27 വരെയാണു സർവകലാശാലയുടെ നടപടി കോടതി സ്റ്റേ ചെയ്തത്.

related stories