Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലബാർ എക്സ്പ്രസ് സ്റ്റേഷനിൽ നിർത്താൻ മറന്നുപോയി; യാത്രക്കാർ കുടുങ്ങി

Indian-Railway-Red-Flag പ്രതീകാത്മക ചിത്രം

പയ്യന്നൂർ∙ മംഗളൂരുവിലേക്കുള്ള മലബാർ എക്സപ്രസ് ഏഴിമല സ്‌റ്റേഷനിൽ നിർത്താൻ മറന്നു പോയി. ടിക്കറ്റെടുത്തുനിന്ന യാത്രക്കാരെ പിന്നീടു വന്ന മംഗളൂരു - തിരുവനന്തപുരം എക്സപ്രസ് ട്രെയിനിൽ നിർത്തി കയറ്റി വിട്ടു. മംഗളുരു ഭാഗത്തേക്കുള്ള മലബാർ എക്സ്പ്രസിന് ഏഴിമല സ്റ്റേഷനിൽ സ്റ്റോപ്പുണ്ട്. ഇവിടെ സിഗ്നൽ സംവിധാനമില്ല. എൻജിൻ ഡ്രൈവറും ഗാർഡും ചേർന്നാണ് ട്രെയിൻ നിർത്തേണ്ടത്. സ്റ്റേഷൻ മാസ്റ്റർ ചുവന്ന കൊടി വീശി പ്ലാറ്റ്ഫോ‌മിലുമുണ്ടായിരുന്നു. ഇത് ശ്രദ്ധിക്കാതെയാണ് ട്രെയിൻ കടന്നുപോയത്.

related stories