Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക് സൈനികരുടെ തല വെട്ടുന്നുണ്ട്; പ്രദര്‍ശിപ്പിക്കാറില്ല: നിര്‍മല സീതാരാമന്‍

Nirmala Sitaraman നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി∙ പാക് സൈനികരുടെ തല വെട്ടുന്നുണ്ടെന്നും എന്നാല്‍ പ്രദര്‍ശിപ്പിക്കാറില്ലെന്നും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് നിര്‍മല പാക്കിസ്ഥാനെതിരായ ഇന്ത്യന്‍ സൈന്യത്തിന്റെ നടപടികളെക്കുറിച്ച് പരോക്ഷമായി പ്രതികരിച്ചത്.

പാക്കിസ്ഥാന്‍ രണ്ട് ഇന്ത്യന്‍ സൈനികരുടെ തല വെട്ടിയാല്‍ ഇന്ത്യ പത്തു പാക് സൈനികരുടെ തല വെട്ടുമെന്നു 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പറഞ്ഞിരുന്നു. ഇതു ശരിക്കും സംഭവിക്കുന്നുണ്ടോ എന്ന് അവതാരകന്‍ ചോദിച്ചപ്പോഴാണ് ഒരു നിമിഷത്തെ മൗനത്തിനു ശേഷം പ്രതിരോധമന്ത്രി ഇത്തരത്തില്‍ മറുപടി നല്‍കിയത്.

2016-ല്‍ നിയന്ത്രണ രേഖയ്ക്കപ്പുറത്തുള്ള ഭീകരതാവളങ്ങളില്‍ മിന്നലാക്രമണം നടത്തി അയല്‍രാജ്യത്തെ ഇന്ത്യ പാഠം പഠിപ്പിച്ചിരുന്നുവെന്നു നിര്‍മല പറഞ്ഞു. തീവ്രവാദികളെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ അനുവദിക്കില്ല. അവരെ അതിര്‍ത്തിയില്‍ തന്നെ വകവരുത്തും. സൈന്യത്തിന്റെ നടപടികളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ ശക്തമായ തിരിച്ചടി സൈന്യം നല്‍കുന്നുണ്ടെന്നു മാത്രം ഉറപ്പു നല്‍കാമെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

related stories