Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂൾ വിദ്യാർഥികൾക്കു പഞ്ചിങ്; ആദ്യ മെഷീൻ കൊല്ലത്ത്

punching-machine-kollam-school മയ്യനാട് വെള്ള മണൽ ഹയർ സെക്കൻഡറി സ്കൂളില്‍ സ്ഥാപിച്ചിരിക്കുന്ന പഞ്ചിങ് മെഷീൻ.

കൊല്ലം∙ സംസ്ഥാനത്ത് സ്കൂളുകളിൽ ആദ്യമായി വിദ്യാർഥികൾക്കു വേണ്ടി പഞ്ചിങ് മെഷീൻ നടപ്പിലാക്കി. മയ്യനാട് വെള്ള മണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ഈ സമ്പ്രദായം നടപ്പിലാക്കിയത്.

ഹയർ സെക്കൻഡറി വിഭാഗത്തിലെ ആറു ക്ലാസ് മുറികളിലാണു പഞ്ചിങ് മെഷീൻ സ്ഥാപിച്ചത്. സ്കൂളിൽ കുട്ടികൾ എത്തിയെന്ന വിവരം രക്ഷിതാക്കൾക്ക് ഇനി എവിടെയിരുന്നും അറിയാം.

രക്ഷിതാക്കളുടെ മൊബൈൽ ഫോണുമായി പഞ്ചിങ് മെഷീൻ ബന്ധപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേകം സോഫ്റ്റ്‌വെയർ രൂപകൽപന ചെയ്തിട്ടുണ്ട്. രാവിലെ 9.30 നും വൈകുന്നേരം 3.30 നുമായാണു പഞ്ചിങ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.