Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പഞ്ച് മോദി ചാലഞ്ച്’: സിപിഐ മണ്ഡലം സെക്രട്ടറിയെ റിമാൻഡ് ചെയ്തു

CPI-Protest സിപിഐയുടെ നേതൃത്വത്തില്‍ പുനലൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു.

കൊല്ലം∙ ‘പഞ്ച് മോദി ചാലഞ്ചു’മായി ബന്ധപ്പെട്ട സമരം സംഘർഷഭരിതമായതിനെ തുടർന്ന് അറസ്റ്റിലായ സിപിഐ മണ്ഡലം സെക്രട്ടറി ലിജു ജമാലിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പുനലൂർ പൊലീസ് ഇന്നു പുലർച്ചെ വീട്ടിൽ നിന്നു കസ്റ്റഡിയിലെടുത്ത ലിജുവിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പുലർച്ചെ രണ്ടു മുതൽ സിപിഐ പ്രവർത്തകർ പുനലൂർ സ്റ്റേഷനു മുന്നിൽ ഉപരോധം നടത്തിവരികയായിരുന്നു.

പ്രതിഷേധത്തെ തുടർന്ന് മണ്ഡലം സെക്രട്ടറിക്കെതിരെ ചുമത്തിയ വധശ്രമക്കേസ് പിൻവലിച്ചു. പകരം സർക്കാർ ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തുകയും മർദിക്കുകയും ചെയ്തുവെന്ന ജാമ്യമില്ലാവകുപ്പുകൾ ചുമത്തി. സിപഐ സംസ്ഥാന, ജില്ലാ നേതാക്കൾ സ്റ്റേഷനിലെത്തിയിരുന്നു.

പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് അഞ്ചൽ, അലയമൺ, ഇയമുളയ്ക്കൽ, കുളത്തുപ്പുഴ, ഏരൂർ പഞ്ചായത്തുകളിൽ സിപിഐ ആഹ്വാനം ചെയ്ത 12 മണിക്കൂർ ഹർത്താൽ പൂർണമായിരുന്നു. ഹർത്താൽ അനുകൂലികൾ പലയിടങ്ങളിലും വാഹനങ്ങൾ തടഞ്ഞു.