Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനു വെട്ടേറ്റു; അന്വേഷണം ആരംഭിച്ചു

jijo-kannur-youth -congress കണ്ണൂരിൽ വെട്ടേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ജിജോ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ.

കണ്ണൂർ∙ ജില്ലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനു വെട്ടേറ്റു. പേരാവൂർ മണ്ഡലം സെക്രട്ടറി പായം കരിയാലിലെ പുള്ളിയാനിക്കാട്ടിൽ ജിജോ(37)യ്ക്കാണു വെട്ടേറ്റത്. ഇയാളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുകാലുകൾക്കും പരുക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച രാത്രി മുഖംമൂടി ധരിച്ചെത്തിയ സംഘം കരിയാൽ ടൗണിൽ വച്ചു ജിജോയെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഇരിട്ടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

related stories