Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഎൽഎ ഹോസ്റ്റലിലെ പീഡനപരാതി: ഡിവൈഎഫ്ഐ നേതാവിനെതിരെ തെളിവുകൾ

jeevanlal-dyfi ആർ.എൽ. ജീവലാൽ

തൃശൂർ∙ എംഎൽഎ ഹോസ്റ്റലിൽ സ്ത്രീത്വത്തെ അപമാനിച്ചെന്നു കാട്ടി യുവതി നൽകിയ പരാതിയിൽ ഡിവൈഎഫ്ഐ നേതാവ് ആർ.എൽ. ജീവലാലിനെതിരെ തെളിവുകൾ. സംഭവദിവസം ജീവലാൽ എംഎൽഎ ഹോസ്റ്റലിൽ താമസിച്ചതിനാണ് തെളിവുകൾ ലഭിച്ചത്. ഇരിങ്ങാലക്കുട എംഎൽഎയുടെ മുറിയിലാണ് ജീവലാൽ താമസിച്ചത്. രഹസ്യമൊഴിയിൽ യുവതി പരാതി ആവർത്തിച്ചാൽ ജീവലാലിനെ അറസ്റ്റു െചയ്യും.

ഇരിങ്ങാലക്കുട സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ജീവലാൽ തിരുവനന്തപുരത്ത് എംഎൽ‌എ ഹോസ്റ്റലിൽ അപമര്യാദയായി പെരുമാറിയെന്നാണു യുവതി നൽകിയ പരാതി. സംഭവത്തിൽ കാട്ടൂർ പൊലീസ് കേസെടുത്തിരുന്നു. മെഡിക്കൽ പ്രവേശനത്തിനു സഹായിക്കാമെന്ന് പറഞ്ഞ് യുവതിയുടെ കൂടെപോയ ജീവലാൽ സ്ത്രീത്വത്തെ അപമാനിക്കും വിധംപെരുമാറിയെന്നാണു വനിതാ പ്രവർത്തകയുടെ പരാതി. പരാതിയെ തുടർന്നു ഇയാളെ സിപിഎമ്മിൽ നിന്നു പുറത്താക്കിയിരുന്നു.