Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ സ്കൂട്ടറിൽ നിന്നു വീണ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു

kannur-accident-safiyath സഫിയത്ത്

കണ്ണൂർ∙ സ്കൂട്ടറിൽ നിന്നു റോഡിൽ തെറിച്ചുവീണ വീട്ടമ്മ മരിച്ചു. തന്നട കുണ്ടത്തിൽ പീടിക സമീപം സഫിയത്ത് (36) ആണ് മരിച്ചത്. ചാല - തന്നട റോഡിൽ ബുധനാഴ്ച വൈകിട്ടു നാലിനായിരുന്നു അപകടം. സഹോദരനോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്കു വരുന്നതിനിടയിൽ പർദ്ദ ചക്രത്തിൽ കുടുങ്ങിയാണ് അപകടമുണ്ടായത്.

ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ മംഗലാപുരത്തേക്ക് മാറ്റി. വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. ഭർത്താവ്: മുത്തലിബ്. മക്കൾ : ഷമീന, ഷർമിന, ഉക്കാഷ്,