Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്യാസ്ത്രീകളുടെ സമരം രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗം: കോടിയേരി

Kodiyeri_Balakrishnan സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

കൊച്ചി∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമരത്തിനുപിന്നില്‍ ദുരുദ്ദേശമാണ്. രാഷ്ട്രീയപ്രചാരണത്തിന്‍റെ ഭാഗമാണിതെന്നും കോടിയേരി പറഞ്ഞു.

സമരകോലാഹലമുയര്‍ത്തി തെളിവുശേഖരണം തടസ്സപ്പെടുത്താനാണു ശ്രമമെന്നും കോടിയേരി ആരോപിച്ചു. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണ്. പാതിരിയായാലും പൂജാരിയായാലും തെളിവുണ്ടെങ്കില്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. എന്നാൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുളള സമരം വിജയത്തിലേക്കാണെന്നാണു കന്യാസ്ത്രീകളുടെ നിലപാട്. സമരം ശക്തമാക്കാൻ അഞ്ച് സ്ത്രീകൾ 24 മണിക്കൂർ വീതം നിരാഹാരമിരിക്കുമെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്.

related stories