Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഹരിക്കായി ചുമ മരുന്ന്; ജുവനൈല്‍ ഹോമില്‍ രണ്ടു പേരെ വെടിവച്ചു കൊന്നു

x-default പ്രതീകാത്മക ചിത്രം

പട്‌ന∙ ജുവനൈല്‍ ഹോമില്‍ ലഹരിക്കായി ചുമ മരുന്ന് ഉപയോഗിച്ചുവന്ന അഞ്ചു കൗമാരക്കാര്‍ വാര്‍ഡനേയും പതിനേഴുകാരനായ മറ്റൊരു അന്തേവാസിയേയും വെടിവച്ചു കൊന്ന ശേഷം രക്ഷപ്പെട്ടു. ജനതാദള്‍ പ്രാദേശിക നേതാവിന്റെ മകനുള്‍പ്പെടെ അഞ്ചു പേരാണ് പുര്‍ണിയ നഗരത്തിലെ ജുവനൈല്‍ ഹോമില്‍നിന്നു രക്ഷപ്പെട്ടത്. നിരവധി കേസുകളില്‍ പ്രതികളായ ഇവര്‍ക്ക് ജുവനൈല്‍ ഹോമിനുള്ളില്‍ എങ്ങനെയാണു തോക്ക് കിട്ടിയതെന്ന് അന്വേഷിക്കുകയാണെന്നു പൊലീസ് പറഞ്ഞു. 

ചൊവ്വാഴ്ച പരിശോധനയ്‌ക്കെത്തിയ വാര്‍ഡന്‍ ബിജേന്ദ്ര കുമാര്‍, ചെറുപ്പക്കാര്‍ ലഹരിക്കായി ഉപയോഗിച്ചിരുന്ന ചുമ മരുന്ന് കണ്ടുപിടിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചത്. തുടര്‍ന്ന് വാര്‍ഡന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനെ സമീപിച്ച് ഇവരെ മറ്റൊരു കേന്ദ്രത്തിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇതറിഞ്ഞ കുട്ടികള്‍ വാര്‍ഡനേയും വിവരങ്ങള്‍ ചോര്‍ത്തിയെന്നു സംശയിക്കുന്ന പതിനേഴുകാരനെയും വെടിവച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്ന് ഗാര്‍ഡിനെ ഭീഷണിപ്പെടുത്തി ഗേറ്റ് തുറന്നാണ് ഇവര്‍ രക്ഷപ്പെട്ടത്.

related stories