Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകളുടെ പ്രശ്നങ്ങളിൽ പാർട്ടികൾക്കു കരുതലില്ല: ഷബ്നം ഹാഷ്മി

shabnam-hashmi കാസർകോട് പ്രസ്ക്ലബിൽ മാധ്യമങ്ങളോടു സംസാരിക്കുന്ന ഷബ്നം ഹാഷ്മി

കാസർകോട്∙ സമരം ചെയ്യുന്ന കന്യാസ്ത്രീമാർക്കെതിരെയുള്ള രാഷ്ട്രീയ പ്രസ്താവനകൾ അപലപനീയമാണെന്നു സാമൂഹികപ്രവർത്തക ഷബ്നം ഹാഷ്മി. ‘താൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും വക്താവല്ല. എന്നാൽ അങ്ങനെ ഒരു പ്രസ്താവന ഉണ്ടെങ്കിൽ അതിനെ അപലപിക്കണം. നിർഭാഗ്യവശാൽ പുരുഷമേധാവിത്വം നിറഞ്ഞു നിൽക്കുന്ന രാഷ്ട്രീയ പാർട്ടികളാണു നമുക്കുള്ളത്. സ്ത്രീകളുടെ പ്രശ്നങ്ങളിൽ വേണ്ടത്ര കരുതൽ പാർട്ടികൾ നൽകുന്നില്ല’– കാസർകോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ അവർ പറഞ്ഞു.