Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലു ദിവസത്തെ സന്ദർശനത്തിനായി കുമ്മനം രാജശേഖരൻ കേരളത്തിലേക്ക്

governor-kummanam-rajasekharan മിസോറം ഗവർണർ കുമ്മനം രാജശേഖരൻ (ഫയൽ ചിത്രം)

തിരുവനന്തപുരം∙ നാലു ദിവസത്തെ സന്ദർശനത്തിനായി മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ബുധനാഴ്ച കേരളത്തിലെത്തും. വൈകിട്ട് നാലിനു തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലേക്കു പോകും. ആറിനു പ്രസ് ക്ലബിൽ മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കും.

വ്യാഴാഴ്ച ആലപ്പുഴ സംഹതി കേന്ദ്രത്തിൽ, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കുള്ള സ്വീകരണ ചടങ്ങിൽ പങ്കെടുക്കും. വൈകിട്ട് അ‍ഞ്ചിനു തിരുവമ്പാടിയിൽ നൈമിശാരണ്യം പദ്ധതിയുടെ ഉദ്ഘാടനം. വെള്ളിയാഴ്ച രാവിലെ 10ന് ആറന്മുള വിജയാനന്ദ വിദ്യാപീഠത്തിൽ ഹെറിറ്റേജ് പഠന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം. മൂന്നിനു ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസിനുള്ള ആദരാ‍ഞ്ജലി ചടങ്ങ്. നാലിന് ഉമയാറ്റുകര പള്ളിയോടം സമർപ്പണം, നദീദിനാഘോഷം. ആറിനു പാണ്ടനാട് പ്രളയ, ദുരിതാശ്വാസ പ്രവർത്തകരുടെ ആദരണ സമ്മേളനത്തിന്റെ ഉദ്ഘാടനം എന്നിവ നിർവഹിക്കും.

ശനിയാഴ്ച രാവിലെ 10ന് കോട്ടയം സിഎംഎസ് കോളജിൽ‌ ഭാരതീയ വിദ്യാഭവന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കെ.എം.മുൻഷി സ്മാരക പ്രഭാഷണ പരമ്പരയിൽ സംബന്ധിക്കും. 11ന് മാങ്ങാനം മന്ദിരം ആശുപത്രിയുടെ പാലിയേറ്റീവ് കെയർ കെട്ടിടത്തിന്റെ ഉദ്ഘാടനം. ഒരു മണിക്കു കോട്ടയം പ്രസ് ക്ലബിന്റെ പുതിയ കെട്ടിടത്തിനു തറക്കല്ലിടും. മൂന്നിനു റെഡ് ക്രോസ് സൊസൈറ്റിയുടെ അന്നദാന പദ്ധതി ഉദ്ഘാടനം. 4.30ന് മാന്നാനം കെഇ സ്കൂളിൽ ദീപിക ബിസിനസ് മാഗസിന്റെ ജൂബിലി സമ്മേളനം. ആറിന് ഇളങ്കാവ് ക്ഷേത്രത്തിലെ നവാഹയജ്ഞ സമാപന സമ്മേളനത്തിലും പങ്കെടുക്കും. ഞായറാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നു കുമ്മനം രാജശേഖരൻ ഡൽഹിക്കു മടങ്ങുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.