Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവനക്കാരുടെ ശമ്പളം പിടിച്ചുപറിച്ചാൽ പ്രക്ഷോഭം: രമേശ് ചെന്നിത്തല

Ramesh chennithala

കൊല്ലം ∙ സാലറി ചാലഞ്ച് എന്ന പേരിൽ ജീവനക്കാരിൽനിന്ന് ഒരു മാസത്തെ ശമ്പളം പിടിച്ചുപറിക്കാനാണു സർക്കാർ ഉദ്ദേശ്യമെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം തീരുമാനിക്കാൻ 27ന് യുഡിഎഫ് യോഗം ചേരും. യുഡിഎഫ് കൊല്ലം പാർലമെന്റ് മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാർ ജീവനക്കാർ അവർക്ക് ആവശ്യമുള്ളതു കൊടുക്കാൻ തയാറാണ്. എന്നാൽ, ഒരു മാസത്തെ ശമ്പളം പിടിച്ചുപറിക്കാനാണു സർക്കാർ നീക്കം. ഇപ്പോൾ പെൻഷൻകാരുടെയും പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരുന്നു. കേരളം ഒന്നിച്ചു നിൽക്കണമെന്ന് ആഹ്വാനം ചെയ്തവർ, ഇപ്പോൾ കേരളത്തിലെ സർക്കാർ ജീവനക്കാരെ രണ്ടു തട്ടിലാക്കിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.